SEED News

വായനദിനത്തിൽ മരച്ചുവട്ടിൽ വായനയൊരുക്കി സീഡ് ക്ലബ്ബ്

ചാരുംമൂട്: നൂറനാട് സി.ബി.എം. സ്കൂളിലെ സീഡ് ക്ലബ്ബ് വിദ്യാർഥികൾ വായനദിനം ആഘോഷിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽത്തന്നെ ഇഷ്ടപുസ്തകവുമായി മരച്ചുവടുകളിൽ പ്രകൃതിയോടിണങ്ങിച്ചേർന്ന് വായനയുടെ പുതിയൊരു ആസ്വാദനതലം കണ്ടെത്തി. വായിച്ച പുസ്തകത്തെക്കുറിച്ചും മരച്ചുവട്ടിലെ വായനാനുഭവത്തെക്കുറിച്ചും കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി. വായനാനുഭവത്തെക്കുറിച്ച് ടോക് ഷോയും സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് ആർ. സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ. ഹരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി സ്മിത ബി. പിള്ള, സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ കെ. ഉണ്ണികൃഷ്ണൻ, അധ്യാപിക ആർ. സിനി എന്നിവർ നേതൃത്വം നൽകി. 

June 22
12:53 2021

Write a Comment

Related News