SEED News

ഓൺലൈൻപഠനത്തിനു സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്

കണിച്ചുകുളങ്ങര: നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻപഠനത്തിനു സഹായവുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. കണിച്ചുകുളങ്ങര വി.എച്ച്.എസ്.എസിലെ ഹൈസ്കൂൾവിഭാഗം മാതൃഭൂമി സീഡ് ക്ലബ്ബാണ് സ്മാർട്ട് ഫോണുകൾ വിതരണംചെയ്തത്. ടോപ്പ് ഹെവൻ ടി.വി.എസിന്റെ സഹായത്തോടെയാണ് നിർധനരായ കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകിയത്. ടോപ്പ് ഹെവൻ മാനേജിങ് പാർട്ണർ നടേശ് പ്രേമാനന്ദൻ സ്മാർട്ട് ഫോൺ വിതരണം ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ, പ്രധാനാധ്യാപിക കെ.പി. ഷീബ, മാതൃഭൂമി സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ അരുണ അരുൺ, അധ്യാപികമാരായ പി. പ്രിയ, എസ്. അഞ്ജന, ടോപ്പ് ഹെവൻ ജനറൽ മാനേജർ അരവിന്ദ്, മാനേജർ അഭിരാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

June 22
12:53 2021

Write a Comment

Related News