SEED News

യോഗാ പരിശീലനവുമായി സീഡ് ക്ലബ്ബ്


ചാരുംമൂട്: യോഗാദിനത്തിൽ നൂറനാട് പയ്യനല്ലൂർ ഗവ. ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് സ്ട്രെസ് മാനേജ്‌മെന്റും യോഗയും എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.
കായംകുളം ബി.ആർ.സി.യിലെ പരിശീലകൻ രാജീവ് കണ്ടല്ലൂർ ക്ലാസെടുത്തു. കൃഷ്ണൻകുട്ടി പരിശീലനം നൽകി. ഗൂഗിൾ മീറ്റ് വഴി നടത്തിയ പരിപാടിയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്കെടുത്തു. സ്‌കൂൾ എച്ച്.എം. ബിജിജോസഫ്, പി.ടി.എ. പ്രസിഡന്റ് എം. മുരളി, സീഡ് കോ-ഓർഡിനേറ്റർ സുധീർഖാൻ റാവുത്തർ, എൽ. ഷാജി, കെ. രമ തുടങ്ങിയവർ നേതൃത്വം നൽകി.

June 24
12:53 2021

Write a Comment

Related News