SEED News

ലഹരിവിരുദ്ധദിനാചരണം: കത്തുകളിലൂടെ ബോധവത്കരണം നടത്തി സീഡ് ക്ലബ്ബ്‌


ചാരുംമൂട് : ‘എത്രയോ കുടുംബങ്ങൾ നശിച്ചിരിക്കുന്നു. എത്രയോ പേരുടെ കണ്ണുനീർ വീണിരിക്കുന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും ലഹരിയുടെ പിടിയിൽ വീഴരുത്. കാരണം എനിക്ക്‌ അത്രത്തോളം പ്രിയപ്പെട്ടവളാണ് നീയെന്നറിയാമല്ലോ. ഈ കത്തും ഇതിലെ വരികളും എന്നും  ഓർമയുണ്ടായിരിക്കണം. നിനക്കു പരിചയമുള്ള ആരെങ്കിലും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെ നിരുത്സാഹപ്പെടുത്തണം’.- പത്താം ക്ലാസുകാരി ആർ. അപർണ തന്റെ കൂട്ടുകാരി അൻസു സുനിലിന്  അയച്ച കത്ത് അവസാനിക്കുന്നത് ഇങ്ങനെയാണ്.
ശനിയാഴ്ചയാണ് അന്തർദേശീയ ലഹരിവിരുദ്ധദിനാചരണം. ഇതിന്റെ ഭാഗമായി പയ്യനല്ലൂർ ഗവ. ഹൈസ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌  വ്യത്യസ്തരീതിയിലുള്ള ബോധവത്കരണ പ്രവർത്തനമാണ്‌ ഏറ്റെടുത്തത്. സ്കൂളിലെ കുട്ടികൾ  കത്തുകൾ തയ്യാറാക്കി വാട്‌സാപ്പിലൂടെ പരസ്പരം കൈമാറുകയായിരുന്നു. ഇരുനൂറോളം കത്തുകളാണ് ഇത്തരത്തിൽ കുട്ടികൾ തയ്യാറാ
ക്കിയത്.
സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തറാണ് ഇത്തരമൊരാശയം മുന്നോട്ടുവെച്ചത്. ലഹരിവിരുദ്ധദിനത്തിൽ മാവേലിക്കര വിമുക്തിയുടെ കോ-ഓർഡിനേറ്റർ സജികുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച ഓൺലൈൻ ക്ലാസും ഒരു
ക്കിയിട്ടുണ്ട്. 

July 01
12:53 2021

Write a Comment

Related News