SEED News

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി


ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റിന്റെയും നേതൃത്വത്തിൽ വീട്ടിൽ ഒരു കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. കുട്ടികളുടെ വീടുകളിൽ ജൈവകൃഷി നടത്തുന്ന പദ്ധതി താമരക്കുളം കൃഷിഭവന്റെ സഹായത്തോടെയാണു നടപ്പാക്കുന്നത്.
 വീടുകളിൽ മികച്ചരീതിയിൽ കൃഷിചെയ്യുന്ന വിദ്യാർഥിക്ക് കുട്ടികർഷക അവാർഡ് നൽകി ആദരിക്കും. പദ്ധതി താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.എസ്. സലാമത്ത് അധ്യക്ഷനായി. കൃഷി ഓഫീസർ എസ്. ദിവ്യശ്രീ മുഖ്യപ്രഭാഷണം നടത്തി. 
 മാതൃഭൂമി സീഡ് ക്ലബ്ബ് സംഘടിപ്പിച്ച വെബിനാറിലൂടെ കൃഷിരീതികളും വളപ്രയോഗവും ജൈവകീടനാശിനി നിർമാണവും കൃഷി ഓഫീസർ കുട്ടികൾക്കു വിശദീകരിച്ചു. സീഡ് കോ-ഓർഡിനേറ്റർ ശാന്തി തോമസ്, സ്കൗട്ട് മാസ്റ്റർമാരായ എസ്. അഭിലാഷ് കുമാർ, റാഫി രാമനാഥ് എന്നിവർ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 
 ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, പ്രിൻസിപ്പൽ ജിജി എച്ച്. നായർ, ഡെപ്യൂട്ടി എച്ച്.എം. എ.എൻ. ശിവപ്രസാദ്, പി.ടി.എ. വൈസ് പ്രസിഡന്റ് ഭാവചിത്ര ചന്ദ്രബാബു, സ്റ്റാഫ് സെക്രട്ടറി സി.എസ്. ഹരികൃഷ്ണൻ, പി.ടി.എ. സെക്രട്ടറി സജി കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.

July 01
12:53 2021

Write a Comment

Related News