SEED News

കുട്ടിഡോക്ടറെ അവതരിപ്പിക്കൂ, സമ്മാനം നേടൂ


ആലപ്പുഴ: ഡോക്‌ടേഴ്‌സ് ദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ജില്ലയിലെ എൽ.പി., യു.പി. വിദ്യാർഥികൾക്കായി കുട്ടിഡോക്ടർ അവതരണമത്സരം സംഘടിപ്പിക്കുന്നു. ഓൺലൈനായാണു 
മത്സരം. 
കുട്ടികൾ ഡോക്ടർവേഷത്തിൽ എത്തി കോവിഡ് പ്രതിരോധപോരാട്ടത്തിൽ മുന്നിലുള്ള ഡോക്ടർമാർക്ക് ആദരം അർപ്പിക്കുന്ന വീഡിയോയാണ് അയക്കേണ്ടത്. 
രണ്ടുമിനിറ്റിൽ കവിയരുത്. 9495919720 എന്ന നമ്പരിൽ ജൂലായ് രണ്ടിനു വൈകീട്ട് അഞ്ചിനുമുൻപ്‌ അയക്കണം. മികച്ച അവതരണത്തിനു സമ്മാനം നൽകും.

July 01
12:53 2021

Write a Comment

Related News