SEED News

ചാരമംഗലം സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന് മന്ത്രിയുടെ അഭിനന്ദനം


ചാരമംഗലം: പ്രതിസന്ധികളുടെ കാലത്ത് നിർധനരായ സഹപാഠികൾക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ വീടുനിർമിച്ച ചാരമംഗലം സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് മന്ത്രി പി. പ്രസാദ്. 
ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭവനപദ്ധതി ഗുണഭോക്താവിനുള്ള ഗൃഹോപകരണങ്ങൾ വിതര
ണംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ചാരമംഗലം സ്കൂളിലെ പി.ടി.എ. പ്രസിഡന്റ് അക്ബർ, മാതൃഭൂമി സീഡ് കോ -ഓർഡിനേറ്റർ സിനി പൊന്നപ്പൻ, അധ്യാപകരായ നിഷ, രമാദേവി, അജിത, ഭവനനിർമാണ കമ്മിറ്റി ചെയർമാൻ ആർ. രവിപാലൻ എന്നിവർ പങ്കെടുത്തു.

July 01
12:53 2021

Write a Comment

Related News