SEED News

മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബ്‌ ഡോക്ടർമാരെ ആദരിച്ചു


പുലിയൂർ: പേരിശ്ശേരി ഗവ. യു.പി.എസിലെ മാതൃഭൂമി ഹരിതശോഭ സീഡ് ക്ലബ്ബിലെ കുട്ടികൾ പ്രദേശത്തെ ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ആദരിച്ചു. സീഡ് റിപ്പോർട്ടർ ലക്ഷ്മിപ്രിയയും എസ്.എം.സി.ചെയർമാൻ ജി. രാജേഷ് ബാബുവും ചേർന്ന് ഹോമിയോ ഡോക്ടറായ സോമനുമായി ‘കോവിഡ് കാലത്തെ ഡോക്ടർ’ എന്ന വിഷയത്തിൽ അഭിമുഖം നടത്തി. 
സീഡ് ക്ലബ്ബ്‌ അംഗങ്ങൾ ഓൺലൈനിൽ ഡോക്ടർ വേഷത്തിലെത്തി ആദരം അർപ്പിക്കുന്ന വീഡിയോകൾ അവതരിപ്പിച്ചു. പോസ്റ്റർനിർമാണ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കാളികളായി. പരിപാടികൾ പുലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. 
സ്കൂളിലെ സയൻസ് ക്ലബ്ബ്‌ കൺവീനർ എം.ജി. ജയശ്രീ ഡോക്ടർദിന സന്ദേശം നൽകി. 
എസ്.എം.സി.ചെയർമാൻ ജി. രാജേഷ് ബാബു, അധ്യാപകരായ ബീനാ ദിവാകരൻ, വി.ആർ. സരിത, വി. വിനീത, ഡി. സജിതമോൾ, പി. സിന്ധു എന്നിവർ പങ്കെടുത്തു. സ്കൂൾ സീഡ് കോ-ഓർഡിനേറ്റർ ഇ. അജികുമാർ നേതൃത്വം
നൽകി.

July 02
12:53 2021

Write a Comment

Related News