SEED News

പ്ലാസ്റ്റിക്‌ ഫ്രീ ഡേ ആചരിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി ഫാത്തിമ എ.യു.പി. സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര പ്ലാസ്റ്റിക്‌ ഫ്രീ ഡേ ആചരിച്ചു. പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ് പ്ലാസ്റ്റിക്‌ മലിനീകരണത്തെപ്പറ്റിയും പേപ്പർ ബാഗിന്റെ ആവശ്യകതയെപ്പറ്റിയും കുട്ടികൾക്ക് ഓൺലൈൻവഴി ക്ലാസെടുത്തു. ‘പ്ലാസ്റ്റിക്ക് ഉപേക്ഷിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ’ എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസരചനയും പ്രസംഗമത്സരവും നടത്തി. കൂടാതെ കുട്ടികൾ വീടുകളിൽ തുണിസഞ്ചികളും പേപ്പർ ബാഗുകളും നിർമിച്ച് രക്ഷിതാക്കളെയും ബോധവത്‌കരിച്ചു.

സീഡ് അധ്യാപക കോ-ഓഡിനേറ്റർ ജീനാ ജോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

July 06
12:53 2021

Write a Comment

Related News