SEED News

ബഷീർ അനുസ്മരണം നടത്തി

തിക്കോടി: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർ ദിനാചരണം നടത്തി. എഴുത്തുകാരനായ സോമൻ കടലൂർ മാങ്കോസ്റ്റിൻ തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. സുജില അധ്യക്ഷയായി.

പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ എ.ആർ. അമേയ, സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ പി. നൂറുൽ ഫിദ എന്നിവർ സംസാരിച്ചു.

‘പ്രകൃതിയെ സ്നേഹിച്ച ബഷീർ’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ ഓൺലൈൻ പരിപാടികളും നടത്തി.

July 06
12:53 2021

Write a Comment

Related News