SEED News

വീയപുരം സ്‌കൂളിൽ വനമഹോത്സവ വാരാചരണം

വീയപുരം: വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി വീയപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ സീഡ് ക്ലബ്ബ് വീയപുരത്തെ സംരക്ഷിത വനത്തിൽ വൃക്ഷത്തൈ നട്ടു. വനവത്കരണത്തിന്റെ സാമൂഹികബാധ്യതകൾ എന്ന വിഷയത്തിൽ നടന്ന വെബിനാർ മലിനീകരണ നിയന്ത്രണബോർഡ് മുൻ അംഗം ഡോ. തങ്കമണി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി. 
പ്രഥമാധ്യാപിക ഡി. ഷൈനി, കോ - ഓർഡിനേറ്റർ സോജൻ ജോസ്, എസ്. ശ്രീലേഖ, പി. മിനിമോൾ, ശ്രീലേഖാ തങ്കച്ചി എന്നിവർ പ്രസംഗിച്ചു. കുട്ടികൾ തയ്യാറാക്കിയ കാടിനൊപ്പം എന്ന ഡോക്യുമെന്ററിയും 
പ്രദർശിപ്പിച്ചു.

July 10
12:53 2021

Write a Comment

Related News