SEED News

ലോക പാമ്പ് ദിനാചരണം

പേരാമ്പ്ര: ലോക പാമ്പ് ദിനത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബ് നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ വെബിനാർ നടത്തി. ബിന്നി സാഹിതി ഉദ്ഘാടനം ചെയ്തു.

അഫ്ര ബിൻത് അൻവർ അധ്യക്ഷനായി. അരവിന്ദ് സി.കെ മുഖ്യപ്രഭാഷണം നടത്തി. വാവാ സുരേഷ് പരിപാടിക്ക് ആശംസകളർപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി 100-ലേറെ വിദ്യാർഥികൾ വെബിനാറിൽ പങ്കെടുത്തു.

അനാമിക ചന്ദ്രൻ, മാളവിക എസ്.ആർ, സീഡ് കോ-ഓർഡിനേറ്റർ നസീർ നൊച്ചാട്, റഷീദ് പി.പി എന്നിവർ നേതൃത്വം നൽകി.

July 21
12:53 2021

Write a Comment

Related News