SEED News

‘സീറോ കാർബൺ’ പദ്ധതി ജേതാക്കളെ ആദരിച്ചു

ആലപ്പുഴ: മാതൃഭൂമി സീഡും ജില്ലാഭരണകൂടവും കേരള സ്‌ക്രാപ് മർച്ചന്റ്സ് അസോസിയേഷനും (കെ.എസ്.എം.എ.) ചേർന്ന് പ്ലാസ്റ്റിക് ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന സാധനങ്ങളുടെ ശേഖരണം നടത്തിയ പദ്ധതിയിലെ ജേതാക്കളെ ആദരിച്ചു. തോണ്ടൻകുളങ്ങര ടൈനി ടോട്സ് സ്കൂളിൽ നടന്ന ചടങ്ങിൽ കളക്ടർ എ. അലക്സാണ്ടർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മലിനീകരണ നിയന്ത്രണബോർഡ് എൻജിനിയർ ബി. ബിജു, സ്‌ക്രാപ് മർച്ചൻറ്്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് വി.െക. റഹിം, മാതൃഭൂമി റീജണൽ മാനേജർ സി. സുരേഷ് കുമാർ, സ്കൂൾ മാനേജർ കെ.ജി. ഗിരീശൻ, ആലപ്പി ഈസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അനിതാ ഗോപകുമാർ, സീഡ് എസ്.പി.ഒ.സി. പി.എസ്. ജോൺസൺ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസി ആന്റണി എന്നിവർ പ്രസംഗിച്ചു.
ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേയുള്ള പോരാട്ടം എന്ന നിലയിലാണു മാതൃഭൂമി സീഡും ജില്ലാഭരണകൂടവും ഈ ദൗത്യം ഏറ്റെടുത്തത്.  മൂന്നു സീഡ് സ്കൂളുകളിലെ 275 വിദ്യാർഥികളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ജലാശയങ്ങൾ, പൊതുസ്ഥലങ്ങൾ, വീട്ടുപരിസരം എന്നിവിടങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് വിദ്യാർത്ഥികൾ സൂക്ഷിക്കുകയായിരുന്നു. 2,500 കിലോഗ്രാം ശേഖരം കൈമാറിക്കഴിഞ്ഞു. ശേഖരണത്തിനു പ്രത്യേകപ്രതിഫലം കെ.എസ്.എം.എ. സ്കൂളുകൾക്കു നൽകുകയും ചെയ്തു. ഒന്നാമതെത്തിയതു പച്ച എൽ.എം.എച്ച്.എസ്.എസാണ്. ടൈനി ടോട്സ് ജൂനിയർ സ്കൂൾ തോണ്ടൻകുളങ്ങര, വി.വി.എച്ച്.എസ്.എസ്. താമരക്കുളം എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

July 21
12:53 2021

Write a Comment

Related News