SEED News

ലൗ പ്ലാസ്റ്റിക് പദ്ധതി തുടങ്ങി

താമരശ്ശേരി: മൈക്കാവ് സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരിച്ച് പുനഃചംക്രമണത്തിന് നൽകുന്ന ലൗ പ്ലാസ്റ്റിക് പദ്ധതിയാരംഭിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർികളിൽനിന്ന്‌ തരംതിരിച്ച് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കോടഞ്ചേരി പഞ്ചായത്ത് ഹരിത കർമസേനയ്ക്ക് കൈമാറും. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്‌കരണ പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.

സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, ജിന്റോ ജെയിംസ്, ബേസിൽ പൗലോസ്, തോമസ് എം., സിൽജ, വിദ്യാഥികളായ ഒലിവിയ മേരി ജോസഫ്, ഇഷിയ മേരി ജോസഫ് എന്നിവർ നേതൃത്വംനൽകി.

July 23
12:53 2021

Write a Comment

Related News