SEED News

കണ്ടൽദിനം ആചരിച്ചു

ചെറുകുന്ന്: ലോക കണ്ടൽദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി ചെറുകുന്നിൽ സംരക്ഷിക്കുന്ന കണ്ടൽക്കാട്ടിൽ കണ്ടൽച്ചെടികൾ നട്ടു. ചെറുകുന്ന് വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2012-13 വർഷത്തെ ജെം ഓഫ് സീഡ് പുരസ്കാരജേതാവും കണ്ടൽ ഗവേഷകനുമായ പി.വി.അബ്ദുള്ള മുഹമ്മദ് കണ്ടൽച്ചെടികൾ നട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക കെ.പി.മൈത്രി, പ്രിൻസിപ്പൽ ഇൻ ചാർജ് വൈ.ആർ.സുധീർ സ്കൂൾ സീഡ് കോ ഓർഡിനേറ്റർ പി.സി.ഹീര, സീഡ് അംഗങ്ങളായ എ.കെ.ശ്രീലേപ്, എ.കെ.ഋതുനന്ദ് എന്നിവർ സംസാരിച്ചു.

July 27
12:53 2021

Write a Comment

Related News