SEED News

സൈബർ സുരക്ഷ: കുട്ടികൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ വെബിനാറുമായി സീഡ്

കണ്ണൂർ: കോവിഡ് മഹാമാരിക്കാലത്ത്‌ വിദ്യാർഥികളുടെ പഠനം ഓൺലൈനിലായപ്പോൾ സൈബർ കേസുകൾ വർധിച്ചെന്നും കൃത്യമായ അവബോധക്കുറവ് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തിരുവനന്തപുരം സൈബർ അക്കാദമി ആൻഡ് ഫൊറൻസിക് എജ്യുക്കേഷൻ ഡയറക്ടർ വികാസ് ഗോപിനാഥ് അഭിപ്രായപ്പെട്ടു.

മാതൃഭൂമി സീഡ്‌ സംഘടിപ്പിച്ച വെബിനാറിൽ കണ്ണൂർ-കാസർകോട് ജില്ലകളിലെ 120-ഓളം വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമാധ്യമങ്ങളിലെയും ഓൺലൈൻ ഷോപ്പിങ്‌ സൈറ്റുകളിലെയും തട്ടിപ്പിനുള്ള സാധ്യതകളും പരിഹാരങ്ങളും നിർദേശിച്ചു.

കണ്ണൂർ ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ കെ.ടി.ജയചന്ദ്രൻ മുഖ്യാതിഥിയായി. മാതൃഭൂമി കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി., കാസർകോട് ബ്യൂറോ ചീഫ് കെ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.

July 29
12:53 2021

Write a Comment

Related News