SEED News

കാർഗിൽ വിജയദിനമാചരിച്ചു

ചെങ്ങന്നൂർ: കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ കാർഗിൽ വിജയദിനമാചരിച്ചു. ധീരജവാൻ സാം എബ്രഹാമിന്റെ മാവേലിക്കരയിലെ സ്മൃതിമണ്ഡപത്തിൽ സീഡ് ക്ലബ്ബ്‌ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. റിട്ട. സുബേദാർ മേജർ സോമശേഖരൻ നായർ ക്ലാസെടുത്തു. സീഡ് ക്ലബ്ബ്‌ അംഗങ്ങളായ അഭിരാമി, ബിലാൽ, എസ്തർ എൽസ സജി, നജാദ്, ഫാറൂഖ് അധ്യാപകരായ ജി. അരുൺ, ജെസ്റ്റിൻ ജെയിംസ്, മഞ്ജു കെ. ജോൺ എന്നിവർ പങ്കെടുത്തു. സീഡ് ക്ലബ്ബ്‌ കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

July 29
12:53 2021

Write a Comment

Related News