SEED News

പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂളിൽ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണദിനവും കടുവാ ദിനവും ആചരിച്ചു.

പേരാമ്പ്ര: ലോക പ്രകൃതി സംരക്ഷണദിനമായ ജൂലൈ -28, ലോക കടുവാ ദിനമായ ജൂലൈ -29 തുടങ്ങിയ ദിനങ്ങൾ സ്കൂളിലെ സീഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. പ്രധാനാധ്യാപിക ജെസി ആൻഡ്രൂസ് ഉത്‌ഘാടനം      നിർവഹിച്ചു. ജൂലൈ 29 - ലോക കടുവാ ദിനത്തിൽ സ്കൂൾ സീഡ് കോഡിനേറ്റർ മിന്റു ജോസ് ആവാസവ്യവസ്ഥയിൽ വന്യമൃഗങ്ങളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ലോക പ്രകൃതി സംരക്ഷണ ദിനമായ ജൂലൈ 28-ന് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഇന്ന് എന്ന വിഷയത്തിൽ കുട്ടികൾക്കായി ഓൺലൈൻ ഉപന്യാസരചനയും സംഘടിപ്പിച്ചു. സീഡ് കോഡിനേറ്റർ ജീന ജോസ് നന്ദി പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയെയും മറ്റ് വന്യജീവികളെയും അവയുടെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികൾ കൾക്ക് പകർന്ന് നൽകാൻ ഇതിലൂടെ കഴിഞ്ഞു.   



July 31
12:53 2021

Write a Comment

Related News