SEED News

കണ്ടൽച്ചെടി നട്ട് പരിസ്ഥിതി സംരക്ഷണദിനാചരണം


വീയപുരം: പരിസ്ഥിതിസംരക്ഷണദിനത്തിൽ വീയപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് ജില്ലയിലെ ഏക സംരക്ഷിതവനമായ തടിഡിപ്പോയിൽ കണ്ടൽച്ചെടികൾ നട്ടു. ‘കണ്ടൽപ്പൂരം’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എ. ശോഭ നിർവഹിച്ചു. ആലപ്പുഴ സാമൂഹിക വനവത്കരണവിഭാഗം ഓഫീസർ കെ. സജി മുഖ്യപ്രഭാഷണം നടത്തി. എൻ.സി.എസ്.സി. ജില്ലാ കോ-ഓർഡിനേറ്റർ എച്ച്. ശ്രീകുമാർ, പ്രഥമാധ്യാപിക ഡി. ഷൈനി, സോജൻ ജോസ്, വിമലാ സോമൻ, എസ്. ശ്രീലേഖ, ശ്രീലേഖ തങ്കച്ചി, പ്രഭാദേവി, പി.എസ്. സിന്ധുകുമാരി, കെ.വി. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

July 31
12:53 2021

Write a Comment

Related News