SEED News

വിവേകാനന്ദ സ്‌കൂളിൽ തുളസീവനം പദ്ധതിക്കു തുടക്കമായി

പാണ്ടനാട്: പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എസ്.എസിൽ തുളസീവനം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ഹരിതം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 15 ഇനം തുളസി ത്തൈകൾ നട്ടുപിടിപ്പിച്ചു. നാരക തുളസി, അയമോദക തുളസി, കർപ്പൂര തുളസി, മസാല തുളസി തുടങ്ങിയ അപൂർവയിനത്തിൽപ്പെട്ടവയാണു നട്ടത്.  പാണ്ടനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആശാ വി. നായർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.എസ്. രാജീവ് അധ്യക്ഷനായി.  സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ബി. മുരളീധരൻ, പ്രിൻസിപ്പൽ രശ്മിഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സ്മിതാ എസ്. കുറുപ്പ്, സീഡ് കോ-ഓർഡിനേറ്റർ ആർ. രാജേഷ്, കെ. ശ്യാമലത, രമാദേവി, ടി.കെ. ശശി, ആർ. രാഹുൽ എന്നിവർ പങ്കെടുത്തു.

August 03
12:53 2021

Write a Comment