SEED News

എന്റെ വീട് മാലിന്യമില്ലാത്ത വീട് മാതൃകയായി പിണ്ടിമന സ്കൂൾ സീഡ് കുട്ടിക്കൂട്ടം പിണ്ടിമന ഗവ. യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങളായ അലീനമോളും ബേസിൽ ജോബിയും അടുക്കളമാലിന്യം സംസ്കരിച്ച് കമ്പോസ്റ്റ് നിർമിക്കുന്നു

കോതമംഗലം: വീടുകളിലെ അടുക്കളമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിച്ച് കമ്പോസ്റ്റ്‌ വളമാക്കുകയാണ് പിണ്ടിമന സർക്കാർ യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഈ വർഷത്തെ അഞ്ച്‌ പ്രവർത്തനപദ്ധതികളിലൊന്നായ ‘എന്റെ വീട് മാലിന്യമില്ലാത്ത വീട്’ പദ്ധതിയുടെ നേർക്കാഴ്ചയാണ് കുട്ടിക്കൂട്ടം കാണിച്ചുതരുന്നത്. പരിസ്ഥിതി ദിനത്തിൽ നൽകിയ പരീശീലനത്തിലൂടെയാണ് കുട്ടികൾക്ക്‌ മാലിന്യം വളമാക്കി മാറ്റുന്നതിനെക്കുറിച്ച്് തിരിച്ചറിവുണ്ടായത്. എങ്ങനെയാണ് മാലിന്യ നിർമാർജനമെന്നും മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റുന്നതിന്റെയും വീഡിയോ ക്ലിപ്പ് സീഡ് ക്ലബ്ബ്്് നേതൃത്വത്തിൽ കുട്ടികൾക്ക്്്് കൈമാറിയിരുന്നു.

ഉപയോഗശൂന്യമായ അടപ്പുള്ള ഒരു പ്ലാസ്റ്റിക് ബക്കറ്റാണ് ഇതിനായി തയ്യാറാക്കിയത്. ബക്കറ്റിന്റെ അടിവശത്ത് ദ്വാരമിട്ടശേഷം കുറച്ച്് മണ്ണും ചാണകപ്പൊടിയും അടുക്കടുക്കായി ഇട്ടതിന് മുകളിലേക്ക്്് അടുക്കളമാലിന്യം നിക്ഷേപിക്കാം. അടച്ചുവെച്ച മാലിന്യം 45 ദിവസം കഴിയുമ്പോൾ കമ്പോസ്റ്റ് വളമായി തീരും.

കമ്പോസ്റ്റ് വളം അടുക്കളത്തോട്ടത്തിലും ചെടികൾക്കും മികച്ച ജൈവവളമായി ഉപയോഗിക്കാം. മാലിന്യ നിർമാർജനത്തിന്റെ പ്രാധാന്യത്തിനൊപ്പം പരിസ്ഥിതി സൗഹാർദ കൃഷിരീതിയും കുട്ടികളിലേക്കെത്തിക്കുക എന്ന സന്ദേശമാണ് സ്കൂളിലെ സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നത്. ഹെഡ്മിസ്ട്രസ് ഷിജി ഡേവിഡ്, സീഡ് കോ-ഓർഡിനേറ്റർ ബി. രശ്മി, വിനിത ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

August 04
12:53 2021

Write a Comment

Related News