reporter News

ഇവിടെ അപകടം പതിയിരിക്കുന്നു

എറണാകുളം എസ്.ആർ.വി. സ്‌കൂളിന്റെ സമീപത്തെ നടപ്പാത തകർന്ന നിലയിൽ
കൊച്ചി: നോക്കി നടന്നില്ലെങ്കിൽ കുഴിയിൽ വീഴുമെന്ന അവസ്ഥയിലാണ് എസ്.ആർ.വി. സ്‌കൂളിന്റെ സമീപത്തെ നടപ്പാത. മിക്കയിടത്തും ടൈലുകൾ ഇളകി മാറിയ നിലയിലാണ്. ടൈൽ ഇളകി പോയതിനൊപ്പം ചില സ്ഥലങ്ങളിൽ കാനയ്ക്ക് മുകളിൽ കൃത്യമായി മൂടിവയ്ക്കാത്ത അവസ്ഥയുമുണ്ട്. നടപ്പാത നിർമാണത്തിന് ശേഷം മൂടിവയ്ക്കാതിരുന്ന കുഴിയിൽ കഴിഞ്ഞദിവസം ഒരാൾ വീണ് അപകടമുണ്ടായിരുന്നു. അപകടംനടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുഴിമൂടാൻ അധികൃതർ തയ്യാറായിട്ടില്ല. കുഴിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കാനായി കമ്പും മറ്റ് വസ്തുക്കളും ഇട്ട് മുന്നറിയിപ്പ് മാത്രമാണ് നൽകിയിരിക്കുന്നത്. ഇനിയും അധികൃതരുടെ ശ്രദ്ധകിട്ടിയില്ലെങ്കിൽ അപകട സാധ്യത കൂടാനിടയുണ്ട്. എത്രയുംവേഗം റോഡും നടപ്പാതയും നന്നാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അനോയേൽ ജോജോ, ക്ലാസ് 5, സീഡ് റിപ്പോർട്ടർ, ഭവൻസ് വിദ്യാമന്ദിർ, ഗിരിനഗർ


August 04
12:53 2021

Write a Comment