SEED News

മൾട്ടിപ്പിൾ ഇന്റലിജൻസിൽ‌ മാതൃഭൂമി സീഡ് വെബിനാർ 27-ന്

കൊച്ചി: കുട്ടികളെല്ലാം വ്യത്യസ്ത കഴിവുകളും അഭിരുചികളും ഉള്ളവരാണ്. ചിലർക്ക് കണക്കിലാണെങ്കിൽ ചിലർക്ക് പാട്ടിലായിരിക്കും താത്‌പര്യം. ചിലർക്ക് എഴുത്തിലെങ്കിൽ മറ്റു ചിലർക്ക് വരയിലാവും മികവ്. ചിലർക്ക് പരാജയത്തെ നേരിടാനുള്ള കഴിവുണ്ടാകും, മറ്റു ചിലർക്ക് കൂട്ടുകാരെ നേടാനും.

വ്യത്യസ്ത കഴിവുകളോടു കൂടിയ വിദ്യാർത്ഥികളെ, അതനുസരിച്ച് ക്ലാസിലെ പഠന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനാണ് അദ്ധ്യാപകർ മനസ്സുവെക്കേണ്ടത്.

പാഠഭാഗങ്ങളെ ബഹുബുദ്ധി തത്ത്വ (multiple intelligence) ങ്ങളുപയോഗപ്പെടുത്തി എല്ലാ വിദ്യാർത്ഥികൾക്കും രസിക്കും വിധം ക്ലാസ് മുറികളിൽ എങ്ങനെ അവതരിപ്പിക്കാം എന്ന വിഷയത്തിൽ മാതൃഭൂമി സീഡ് വെബിനാർ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11 മുതൽ 12.30 വരെ സൂം മീറ്റ് വഴിയാണ് പരിപാടി. കേരള സർവകലാശാലയിലെ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ്‌ ബയോ ഇൻഫൊർമാറ്റിക്സ് വിഭാഗം തലവനും കംപ്യൂട്ടർ സയൻസ് പ്രൊഫസറുമായ പ്രൊഫ. അച്യുത് ശങ്കർ എസ്. നായർ വെബിനാർ നയിക്കും.

ഫെഡറൽ ബാങ്ക് അസിസ്റ്റൻറ്‌ വൈസ് പ്രസിഡന്റ് ആൻഡ് കളമശ്ശേരി ബ്രാഞ്ച് ഹെഡ് ബിന്ദു വി. രാജൻ മുഖ്യ പ്രഭാഷണം നടത്തും.





August 04
12:53 2021

Write a Comment

Related News