environmental News

ലോക പ്രകൃതി സംരക്ഷണ ദിനം

ഇന്ന് ലോക പ്രകൃതി സംരക്ഷണ ദിനം എല്ലാ ജീവജാതികളുടെയും സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം നൽകുവാനാണ് ഈ ദിനം ആചരിക്കുന്നത്. ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ആരോഗ്യകരമായ ഒരു മനുഷ്യ സമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരമായ അന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാൻ എല്ലാ വർഷവും ജൂലൈ-28-ന് ലോക പ്രാകൃതി സംരക്ഷണ ദിനം ആചരിക്കുന്നത്. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സന്തോഷത്തിന്റെ ആദ്യ വ്യവസ്ഥകളിലൊന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകർക്കപ്പെടരുത് എന്നതാണ്. ആരോഗ്യകരമായ അന്തരീക്ഷം സുസ്ഥിരവും ഉൽപാദന പരവുമായ ഒരു സമൂഹത്തിന്റെ അടിത്തറയാണ് വർത്തമാന ഭാവിതലമുറയുടെ ക്ഷേമം. ഉറപ്പു വരുത്തുവാൻ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ നാടിനെ സംരക്ഷിക്കുന്നതിൽ ആദ്യം ചെയ്യേണ്ടത് പ്രകൃതിവിഭവങ്ങളെ പരിപാലിക്കുക എന്നതാണ്. ജലം, വായു, മണ്ണ്, ഊർജ്ജം, സസ്യങ്ങൾ, ധാതുക്കൾ ഇവ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയും. ഇന്ന് ലോകം വായുവിനും വെള്ളത്തിനും പച്ചപ്പിനും വേണ്ടി മുറവിളി കൂട്ടുന്നു. ഈ മഹാമാരി കാലത്തെങ്കിലും പ്രകൃതിയെ സംരക്ഷിച്ചില്ലങ്കിലുള്ള വിപത്തിനെ മനസ്സിലാക്കി നമ്മൾ പ്രകൃതിയെ സംരക്ഷിക്കാൻ ഇറങ്ങിത്തിരിക്കണം. ആരോഗ്യകരമായ ലോക നമ്മൾക്കു വേണമെങ്കിൽ പ്രകൃതി ആരോഗ്യവതിയാവണം. നമ്മുടെ ആരോഗ്യം പ്രകൃതിയുടെ കൈയ്യിലാണ്. നമ്മുടെ ദൈനം ദിനം ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തി പതുക്കെ പ്രകൃതി സംരക്ഷണത്തിലെത്താം നമ്മുടെ വീട്ടിൽ സ്വന്തം കൃഷി തുടങ്ങുക, വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, മരങ്ങളെ സംരക്ഷിക്കുക, മരങ്ങൾ പറ്റുന്നിടത്തെല്ലാം നട്ടുപിടിപ്പിക്കുക മരങ്ങളെ നട്ടാൽ മാത്രം പോര അവയെ നിധിപോലെ സംരക്ഷിക്കുകയും വേണം
                 അനുദിനം ശുഷ്ക്കമാകുന്ന നമ്മുടെ വനസമ്പത്തിനെക്കുറിച്ച് ഓർക്കാനും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുവാനും ഉള്ള ഒരു ദിനം . പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതി സമ്പത്തിനെക്കുറിച്ചുള്ള അവബോധവും പൊതു സമൂഹത്തിന് നൽകുകയാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശം. നമ്മുടെ വേദപുരാണങ്ങളിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്. പത്തു പുത്രന്മാർക്ക് സമാനമാണ് ഒരു മരം .......
               എന്നുമീ പച്ചപ്പു കാത്തുസൂക്ഷിക്കാൻ നമ്മൾക്ക് കൈകോർക്കാം.

August 04
12:53 2021

Write a Comment