SEED News

ഹരിത തർബിയത്തിന് തുടക്കമിട്ട് സീഡ് കുട്ടികൾ

മൂവാറ്റുപുഴ: തർബിയത്ത് സ്‌കൂളിനു ചുറ്റുമുളള വീടുകളിൽ കുറച്ചുകാലം കഴിയുമ്പോൾ നിറയെ മാമ്പഴവും ജാതിക്കയും ഒക്കെ ഉണ്ടാകും. കിളികളും അണ്ണാറക്കണ്ണനും പൂമ്പാറ്റകളും ഒക്കെ വിരുന്നുവരും.

തർബിയത്ത് സ്‌കൂളിലെ കുട്ടികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമത്തിലാണ്. വിദ്യാലയത്തിനു ചുറ്റുമുള്ള 30 വീടുകളിൽ നല്ല ഫലവൃക്ഷത്തൈകൾ കുട്ടികൾ നേരിട്ടെത്തി നട്ട് പരിപാലിക്കുന്ന പദ്ധതിക്കാണ് ഇവിടെ തുടക്കമായത്. ആവാസവ്യവസ്ഥ പുനഃസ്ഥാപനം എന്ന സന്ദേശവുമായാണ് സീഡ് ക്ലബ്ബിലെ അംഗങ്ങൾ ചുറ്റുവട്ടത്തെ പച്ചപ്പണിയിക്കുന്നതിനൊപ്പം ആഹാര കേന്ദ്രവുമാക്കുന്നത്. മാവ്, പ്ലാവ്, ജാതി തുടങ്ങിയവയുടെ ഗുണമേൻമയുള്ള തൈകൾ നട്ട് തർബിയത്ത് ഹരിതനഗർ ഉണ്ടാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം വിദ്യാർത്ഥികൾ തന്നെ നിർവഹിച്ചു. സ്‌കൂൾ മാനേജർ ടി.എസ്. അമീർ, പ്രധാനാധ്യാപകൻ സോണി മാത്യു, പി.ടി.എ. പ്രസിഡന്റ് കബീർ പൂക്കടശ്ശേരിൽ, സീഡ് കോ-ഒാർഡിനേറ്റർ എൽസമ്മ തോമസ്, അധ്യാപകരായ മാരിഷ പോൾ, ജോർജ് വി.സി., സുഹൈൽ സൈനുദ്ദീൻ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

August 06
12:53 2021

Write a Comment

Related News