SEED News

മാതൃഭൂമി സീഡ് മത്സ്യക്കൃഷി വിളവെടുപ്പ്

ചാരമംഗലം: ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ മത്സ്യക്കൃഷിവിളവെടുപ്പ് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ നിർവഹിച്ചു. കുട്ടികളുടെ ഭക്ഷണാവശിഷ്ടങ്ങൾ ഇട്ടാണ് മത്സ്യംവളർത്തിയത്. കൂരി, വാള, റെഡ് ബെല്ലി തുടങ്ങിയ ഇനം മത്സ്യമാണ് വളർത്തി വിളവെടുത്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, ബ്ലോക്ക് പഞ്ചായത്തംഗം സുധാ സുരേഷ്, വാർഡ് മെമ്പർ പുഷ്പവല്ലി, പി.ടി.എ.പ്രസിഡന്റ് പി. അക്ബർ പ്രധാനാധ്യാപിക ഗീതാദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

August 06
12:53 2021

Write a Comment