SEED News

കടക്കരപ്പള്ളി സ്‌കൂളിൽ തളിർനാമ്പുകൾ ഉദ്ഘാടനം ചെയ്തു


ചേർത്തല: വീടുകൾ കാർഷിക പരീക്ഷണശാലയാക്കുന്ന തളിർനാമ്പുകൾ പദ്ധതിക്കു കടക്കരപ്പള്ളി ഗവ. എൽ.പി. സ്‌കൂളിൽ തുടക്കമായി. സ്‌കൂളിലെ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായ വിത്തുനഴ്‌സറിയാണ് തളിർനാമ്പുകൾ. 
കുട്ടികൾക്കായി തൈക്കൽ വജ്ര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹായത്തോടെ പതിനായിരം വിത്തുകൾ, വിത്തു ട്രേ, ജൈവവളം, പ്രവർത്തന പുസ്തകം എന്നിവ  നൽകി. മാതൃസംഗമം പ്രസിഡന്റ് രേഷ്‌മാ വൈശാഖിനു വിത്തുകിറ്റ് നൽകി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ്ചിങ്കുതറ ഉദ്ഘാടനം ചെയ്തു. 
ഗ്രാമപ്പഞ്ചായത്തംഗം പി.ഡി. ഗഗാറിൻ, ഗാറിൻ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. ഷിജി, എസ്.എസ്.എ. ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീജാ ശശിധരൻ, സജിമോൻ, എച്ച്‌.എം. ശ്രീലത പി.ടി.എ. പ്രസിഡന്റ് അനീഷ് ബാബു, സീഡ്‌കോ-ഓർഡിനേറ്റർ ജയിംസ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.  

August 08
12:53 2021

Write a Comment

Related News