SEED News

എന്ന് മാറും ഈ ദുശ്ശീലം

കോടഞ്ചേരി: ശാന്തിനഗറിലും പരിസരത്തും പൊതുനിരത്തുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം തള്ളുന്നത് പതിവാകുന്നു. ശാന്തിനഗർ കോടഞ്ചേരി റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്.

മാലിന്യം ശേഖരിക്കുന്നതിന് പ്രദേശത്ത് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച സംഭരണി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. മലിനജലം കലർന്ന് പ്രദേശത്തെ കിണറുകളും ഉപയോഗശൂന്യമായി. റോഡരികിൽ മാലിന്യം തള്ളുന്നവർക്കുനേരേ ശക്തമായ നടപടിയെടുക്കണം. മാലിന്യസംസ്കരണത്തിന് ആധുനിക നിലവാരത്തിലുള്ള പദ്ധതികൾ ഗ്രാമപ്പഞ്ചായത്ത് അടിസ്ഥാനത്തിൽ തുടങ്ങണമെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. ‌

സീഡ് റിപ്പോർട്ടർ: ഏഞ്ചൽ ആന്റോ, അഞ്ചാംക്ലാസ് വിദ്യാർഥിനി, സെയ്‌ന്റ്‌ മേരീസ് ജ്ഞാനോദയാ ഇംഗ്ലീഷ് സ്കൂൾ, കോടഞ്ചേരി

August 09
12:53 2021

Write a Comment

Related News