reporter News

സംസ്ഥാനപാതയിൽ യാത്ര സുഗമമാക്കണം

കുറ്റ്യാടി: സംസ്ഥാന പാതയിൽ കുറ്റ്യാടി വനം ഓഫീസ് മുതൽ കടേക്കച്ചാൽ വരെയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാത്ത നിലയിൽ. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥിരമായി പൊട്ടുന്നതാണ് കാരണം.

കാലം ഏറെയായിട്ടും ഇതിനൊരു പരിഹാരം കണ്ടെത്താൻ ആയിട്ടില്ല. റോഡ് തകർന്നതിനാൽ ഗതാഗത തടസ്സവും ഇവിടെ പതിവാണ്. റോഡ് അറ്റകുറ്റ പണി നടത്തിയാൽ തന്നെ ദിവസങ്ങൾക്കുള്ളിൽ വീണ്ടും പഴയ നിലയിലാവും. ഏതാണ്ട് 50 മീറ്റർ റോഡിനാണ് ഈ ദുർഗതി. ഈ ഭാഗം റോഡ് ഉയർത്തി ഇരു വശങ്ങളിലും ഓവ് ചാൽ നിർമിച്ചാൽ ഈ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം


നിവേദ്യ . കെ
സീഡ് റിപ്പോർട്ടർ
എട്ടാം ക്ലാസ് വിദ്യാർത്ഥിനി
ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ കുറ്യാടി

August 13
12:53 2021

Write a Comment