SEED News

രണ്ടാർകര എ.എ.ബി.ടി.എം. സ്‌കൂളിൽ ‘തുളസിവനം’ ഉദ്ഘാടനം

രണ്ടാർകര: രണ്ടാർകര എ.എ.ബി.ടി.എം. സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ നിർമിച്ച ‘തുളസിവന’ത്തിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

മാനേജർ എം.എം. അലിയാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി ജോർജ്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌ഫ മൈതീൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ സിബിൾ സാബു, ഹെഡ്മിസ്ട്രസ് ഫൗസിയ എം.എ., സീഡ് കോ-ഓർഡിനേറ്റർമാരായ ഷഫ്ന സലീം പി.എസ്., അമ്പിളി എം.കെ. എന്നിവർ സംസാരിച്ചു. 28 തരം തുളസിത്തൈകൾ ഉൾപ്പെടുത്തിയ തുളസിവനത്തിൽ നിന്ന്‌ തുളസിത്തൈകൾ ഓരോ കുട്ടിയുടെ വീട്ടിൽ എത്തിക്കാനും ആവോലി പഞ്ചായത്തുമായി സഹകരിച്ച്‌ എല്ലാ വീടുകളിലും തുളസിവനം എന്ന ആശയം പ്രാവർത്തികമാക്കലുമാണ് പ്രധാന ലക്ഷ്യമെന്ന് സീഡ് കോ-ഓർഡിനേറ്റർമാർ അറിയിച്ചു.

August 17
12:53 2021

Write a Comment

Related News