reporter News

ദുരിതമായി പമ്പാ ജലസേചനപദ്ധതി കനാൽ

ചാരുംമൂട് : നാടിനെ കീറിമുറിച്ച് തെക്കേക്കര പഞ്ചായത്തിലൂടെ കടന്നുപോകുന്ന പമ്പാ ജലസേചനപദ്ധതി കനാൽ നാട്ടുകാർക്കു ദുരിതമായി. നാലുപതിറ്റാണ്ടു മുൻപായിരുന്നു കനാലിന്റെ നിർമാണം. നവീകരണം നടക്കാത്ത കനാൽ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. മാലിന്യങ്ങളും നിറഞ്ഞു. കൊതുകുപെരുകി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ലക്ഷകണക്കിനു ക്യുബിക് അടി പാറ ഉപയോഗിച്ചാണ് കിലോമീറ്ററുകൾ നീളുന്ന കനാൽ നിർമിച്ചത്. നിർമാണത്തിലൂടെത്തന്നെ പാരിസ്ഥിതികാഘാതം ഉണ്ടാക്കി. കാടുപിടിച്ച കനാൽ സമൂഹവിരുദ്ധരുടെ താവളമാകുന്നതു പരിസരവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ശരിയായ രീതിയിൽ കനാൽനവീകരണം നടത്തി വെള്ളം കൃഷിയാവശ്യത്തിന് ഉപയോഗിക്കാൻ ജലസേചനവകുപ്പ് നടപടിയെടുക്കണം.   

സി.എച്ച്. ശ്രീഗണേഷ്, 
സീഡ് റിപ്പോർട്ടർ,
വി.വി.എച്ച്.എസ്.എസ്., താമരക്കുളം.

August 19
12:53 2021

Write a Comment