SEED News

കുട്ടിക്കർഷകർക്ക് ആദരം

പാണ്ടനാട്: ഹരിതശോഭ മാതൃഭൂമി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘എന്റെ കൃഷിത്തോട്ടം’ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ കുട്ടിക്കർഷകർക്ക് ഹരിതമിത്ര പുരസ്കാരംനൽകി ആദരിച്ചു. സീഡ്ക്ലബ്ബിന്റെ മികച്ചപ്രവർത്തനങ്ങൾ ഏറ്റെടുത്ത കുട്ടികൾക്ക് സീഡ് എക്‌സലെൻഡ്‌ അവാർഡും നൽകി. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ ജി. രാജേഷ്ബാബു അധ്യക്ഷനായി. പുലിയൂർ കൃഷിഓഫീസർ മഞ്ജുഷ മുഖ്യപ്രഭാഷണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ കീർത്തി കൃഷ്ണ അവാർഡുകൾ വിതരണംചെയ്തു. സ്‌കൂൾ സീഡ് കോ-ഓർഡിനേറ്റർ ഇ. അജികുമാർ, അധ്യാപകരായ ബീന ദിവാകരൻ, വി. വിനീത, കെ. കവിത എന്നിവർ നേതൃത്വം നൽകി.

August 19
12:53 2021

Write a Comment

Related News