SEED News

സീഡ് ക്ലബ്ബ് അംഗത്തെ അനുമോദിച്ചു

ഹരിപ്പാട്: വീയപുരം പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ട മണ്ണാറശാല യു.പി. സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയും മാതൃഭൂമി സീഡ് ക്ലബ്ബ് അംഗവുമായ കെ. അഭിഷേകിനെ സീഡ് ക്ലബ്ബ് പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.  ഹെഡ്മാസ്റ്റർ എൻ. ജയദേവൻ ഉപഹാരം സമ്മാനിച്ചു. സീഡ് ക്ലബ്ബ് കോ- ഓർഡിനേറ്റർ കെ. ശ്രീകല പച്ചക്കറിത്തൈകൾ സമ്മാനിച്ചു. അധ്യാപകരായ സീമാദാസ്, കെ. കവിത, വി.ആർ. വന്ദന എന്നിവർ പങ്കെടുത്തു.  

August 23
12:53 2021

Write a Comment

Related News