പനമ്പുകാട് കുളം കുളമായി
കൊച്ചി: പനമ്പുകാട് പ്രാഥമികാരോഗ്യ കേന്ദത്തിന് സമീപത്തെ ‘എന്റെ കുളം’ പദ്ധതിയിൽ വൃത്തിയാക്കിയ പഞ്ചായത്ത് കുളം നാശത്തിന്റെ വക്കിൽ. പായലും ഇലകളുമായി കുളം കൊതുക് വളർത്തൽ കേന്ദ്രമായി മാറി. കാടുപിടിച്ച് കിടന്നിരുന്ന ഇവിടം സമീപകാലത്ത് വൃത്തിയാക്കിയെങ്കിലും കുളത്തെ ഒഴിവാക്കി.
സമീപത്തെ ആശുപത്രിയിൽ കോവിഡ് വാക്സിനെടുക്കാനും ഇതര ചികിത്സയ്ക്കായും എത്തുന്നവരെ കാത്തിരിക്കുന്നത് കൊതുകുജന്യ രോഗങ്ങളാണ്. കോവിഡിന് ഒപ്പം ഡെങ്കിയും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഇവിടത്തുകാർക്ക് ഭയപ്പാടുണ്ടാക്കുന്നു.
ആയുർവേദ ആശുപത്രിയിലാണ് കൊതുകുശല്യം മൂലം നിൽക്കാൻ പോലും കഴിയാത്തത്. ആയുർവേദ ആശുപത്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാഷണൽ ആയുഷ് മിഷനും ഒൗഷധസസ്യ ബോർഡും തൊഴിലുറപ്പും ചേർന്ന് കുളത്തിന് സമീപത്തെ സ്ഥലത്ത് ‘ആരാമം ആരോഗ്യം’ പദ്ധതി, ജില്ലാ പഞ്ചായത്ത് വയോജനങ്ങൾക്ക് ‘വയോ പാർക്ക്’ എന്നിവയ്ക്കും നിലവിലെ കുളം താമരക്കുളമാക്കി നിർമിക്കുന്നതിനും പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
-ടി.ആർ. ശ്രീഹരി എട്ടാം ക്ളാസ്, സെയ്ന്റ് മേരീസ് ഹൈസ്കൂൾ, വല്ലാർപാടം
August 25
12:53
2021