SEED News

ഉന്നതവിജയികളെ അനുമോദിച്ചു

കട്ടിപ്പാറ: ഹോളി ഫാമിലി ഹൈസ്കൂളിൽ എസ്.എസ്.എൽ.സി., എൻ.എം.എം.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ ജിൻസി തോമസ് ഉദ്ഘാടനംചെയ്തു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭാഗമായി പ്രതിഭകൾക്ക് വൃക്ഷത്തൈ ഉപഹാരമായി നൽകി. സ്കൂൾ മാനേജർ ഫാദർ റോയ് വള്ളിയാംതടം അധ്യക്ഷനായി. റംസീന നരിക്കുനി, നിധീഷ് കല്ലുള്ള തോട്, ഷാഹിം ഹാജി, പ്രേംജി ജെയിംസ്, ബാബു.വി.പി, അബ്രാഹം എം.എ., ഹാരിസ് കുരുവിള, ബെസി കെ.യു., നിഷിത കുമാരി, ഹരി നന്ദന, അളകനന്ദ മനു, ഡാലിയ ജോസഫ് എന്നിവർ സംസാരിച്ചു.

August 26
12:53 2021

Write a Comment

Related News