reporter News

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പൂനൂർ ടൗൺ

പൂനൂർ: പൂനൂരിൽ ഗതാഗതക്കുരുക്ക് പതിവാണ്. പൂനൂരിന്റെ ഹൃദയഭാഗത്ത് ഉമ്മിണികുന്ന് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും എളേറ്റിൽ വട്ടോളി ഭാഗത്തുനിന്ന് വരുന്നവയും സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്നവയും കൂടിച്ചേരുന്ന ഭാഗം എന്നും ഗതാഗതക്കുരുക്ക് മൂലം വീർപ്പുമുട്ടുന്ന അവസ്ഥയാണ്.

രാവിലെ എട്ടുമുതൽ പത്തുവരെയും വൈകുന്നേരം മൂന്നുമുതൽ ഏഴുവരെയുമുള്ള സമയം നടക്കാൻ പറ്റാത്തത്ര തിരക്കാണ്. പൂനൂരിൽ ഒരു പോലീസ് എയ്ഡ് പോസ്റ്റോ സ്ഥിരം പോലീസ് സംവിധാനങ്ങളോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

സൗമിത്രനാഥ്എട്ടാംക്ലാസ്, പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

August 26
12:53 2021

Write a Comment