SEED News

460 വൃക്ഷത്തൈകളുമായി വി.വി.എച്ച്.എസ്.എസിൽ വിദ്യാവനം

ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസിൽ  കേരള വനംവകുപ്പ് നിർമിച്ച വിദ്യാവനം ഒരുങ്ങി. 
വെള്ളിയാഴ്ച രാവിലെ 10-ന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും. എം.എസ്. അരുൺകുമാർ എം.എൽ.എ. അധ്യക്ഷനാകും. കൊടിക്കുന്നിൽ  സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തും.  
വിദ്യാലയവളപ്പിലെ അഞ്ചു സെന്റിൽ 460 വൃക്ഷത്തൈകൾ നട്ട് വനംവകുപ്പ്‌ സമ്മാനിക്കുന്ന കുട്ടിവനം സ്കൂളിന്റെ മുൻ മാനേജർ പാലയ്ക്കൽ കെ. ശങ്കരൻ നായരുടെ സ്മരണയ്ക്കായാണു സമർപ്പിക്കുന്നത്.  മിയാവാക്കി മാതൃകയിൽ തയ്യാറാക്കിയ വിദ്യാവനം ഡിജിറ്റൽ വൃക്ഷലൈബ്രറി കൂടിയാണ്. ഓരോ മരത്തിനും ക്യു.ആർ. കോഡുൾപ്പെടെ പേരെഴുതി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 
ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് സ്കാൻചെയ്താൽ ഓരോ വൃക്ഷത്തിന്റെയും പ്രത്യേകതകൾ അറിയാം. മാതൃഭൂമി സീഡ് ക്ലബ്ബും ഫോറസ്ട്രി ക്ലബ്ബും സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് യൂണിറ്റും ചേർന്ന് വിദ്യാവനം പരിപാലിക്കും.   

August 26
12:53 2021

Write a Comment

Related News