SEED News

ലോക നാളികേരദിനം ആചരിച്ചു

കോഴിക്കോട്: ലോക നാളികേരദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡ് വെബിനാർ സംഘടിപ്പിച്ചു. കേരകർഷക ദേശീയ അവാർഡ് ജേതാവ് എം.എം. ഡൊമിനിക് നാളികേര കൃഷിയെക്കുറിച്ചുള്ള കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. വരുംതലമുറകൾ നാളികേരക്കൃഷി പ്രൗഢിയിൽ സംരക്ഷിക്കുന്നതിന് മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾ പങ്കെടുത്തു. ഫെഡറൽബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് എം. ബിന്ദു അധ്യക്ഷയായി. മാതൃഭൂമി കോഴിക്കോട് റീജണൽ മാനേജർ സി. മണികണ്ഠൻ സംസാരിച്ചു.

September 03
12:53 2021

Write a Comment

Related News