SEED News

മാതൃഭൂമി സീഡ് വെബിനാര്‍ ഇന്ന്

കൊച്ചി : മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ നടത്തുന്ന സീഡ് പദ്ധതിയുടെ ഭാഗമായി 'സിവില്‍ സര്‍വീസ്- ഐ.ആര്‍.എസ്. ആന്‍ഡ് റോള്‍ ഇന്‍ നേഷന്‍ ബില്‍ഡിങ്' എന്ന വിഷയത്തില്‍ ശനിയാഴ്ച രാവിലെ 10.30-ന് വെബിനാര്‍ നടത്തുന്നു. കസ്റ്റംസ് കമ്മീഷണര്‍ പി.കെ. മുഹമ്മദ് യൂസഫ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജര്‍ പി. സിന്ധു, മാതൃഭൂമി മീഡിയ സ്‌കൂള്‍ ഡീന്‍ എം.പി. ഗോപിനാഥ്, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും മാര്‍ക്കറ്റ് റിസ്‌ക് തലവനും ഇ.എസ്.ജിയുമായ എ. അജിത്കുമാര്‍, മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് റോണി ജോണ്‍ എന്നിവര്‍ സംസാരിക്കും.

September 06
12:53 2021

Write a Comment

Related News