reporter News

ഇവിടെ വെള്ളക്കെട്ടിൽ ജീവിതം ദുരിതം


മുഹമ്മ: മഴക്കാലം ദുരിതപൂർണമാവുകയാണു കായിക്കരയിലെ മുപ്പതോളം വീട്ടുകാർക്ക്. കിഴക്കേ ഗുരുമന്ദിരത്തിനു സമീപപ്രദേശങ്ങളിൽ ആനേക്കാട്ട്‌ വെളിവരെയുള്ള പ്രദേശമാണു വെള്ളക്കെട്ടുമൂലം ദുരിതത്തിലായത്. 
ഇവിടെ രൂപപ്പെടുന്ന വെള്ളക്കെട്ട് ഗുരുതരമായ ആരോഗ്യഭീഷണിയും ഉയർത്തുന്നുണ്ട്.
കാൽനടപോലും പ്രയാസമായ സാഹചര്യംതുടങ്ങിയിട്ട് അധികനാളായില്ല. ഈ പ്രദേശത്തുണ്ടായിരുന്ന തോടുകളും മറ്റും നികന്നതാണു പ്രശ്നത്തിനു കാരണമെന്ന ആക്ഷേപമുണ്ട്. പഞ്ചായത്തംഗം നസീമ ഇതിനുപരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മൂടിയതോടുകൾ പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാവുകയുള്ളൂ. അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണു ഗ്രാമവാസികൾ.

September 20
12:53 2021

Write a Comment