SEED News

നാളികേരദിനത്തിൽ സീഡ് ക്ലബ്ബിന്റെ


ശ്രവ്യനാടകാവതരണം 
മുതുകുളം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി വിദ്യാഭവൻ മാതൃഭൂമി സീഡ് ക്ലബ്ബ്‌ 'കഥവീട്' ടെലഗ്രാം ലൈവ് ചാനലിൽ 'ഒരു യമണ്ടൻ തേങ്ങാ കഥ' എന്ന ശ്രവ്യനാടകം അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളുടെ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ 'കഥവീട്' ടെലഗ്രാം ലൈവ് ചാനൽ തുടങ്ങിയത്. 'മൈ ലോക്ഡൗൺ ചാലഞ്ച്' സ്‌കൂൾ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ കേരവൃക്ഷത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന കരകൗശല പ്രദർശനവും നടത്തി. സീഡ് കോ -ഓർഡിനേറ്റർ എം.എസ്. സാഫി നേതൃത്വം നൽകി.

September 20
12:53 2021

Write a Comment

Related News