SEED News

ഓസോൺ ദിനാചരണം


കൊല്ലകടവ്: മുഹമ്മദൻ ഹൈസ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഡോ. കെ.ആർ. പ്രമോദ് ബാബു അധ്യക്ഷനായി. രാമപുരം ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപിക എൻ. മായ ഓസോൺദിന സന്ദേശം നൽകി. എം.ആർ. സലീന, ജി. അരുൺ, ടി.കെ. അനി, മഞ്ജു കെ. ജോൺ, ആനി കെ. ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എച്ച്. അൻവർ നേതൃത്വം നൽകി.

September 20
12:53 2021

Write a Comment

Related News