SEED News

ഓസോൺദിനത്തിൽ പാതയോരത്ത് തുളസീവനമൊരുക്കി


ആലപ്പുഴ: ഓസോൺദിനത്തോടനുബന്ധിച്ച് തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ ഹരിതം സീഡ് ക്ളബ്ബ് പ്രവർത്തകർ ഓസോൺശോഷണം കുറയ്ക്കാൻ സഹായിക്കുന്ന സസ്യമെന്നനിലയിൽ സ്കൂളിന്റെ മുന്നിലുള്ള റോഡിന്റെ സമീപം തുളസിത്തോട്ടമൊരുക്കി. പൊതുസ്ഥലങ്ങളിൽ ബോധവത്‌കരണ പോസ്റ്ററുകൾ പതിച്ചു. തുളസിത്തൈകൾ വിതരണംചെയ്യുകയും കുട്ടികൾ വീട്ടുമുറ്റത്ത് തുളസിത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. 
ഓസോൺപാളിയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ പ്രകൃതിസംരക്ഷണപ്രതിജ്ഞ ചൊല്ലി.
 അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ ഓർഡിനേറ്റർ ജെസി ആന്റണി, അധ്യാപകരായ സ്മൃതി, സുജാത, വിദ്യാർഥികളായ ഡി. പാർവതി, ശിവഗംഗ, അഭിനവ് രതീഷ്, ട്വിങ്കിൾ കാതറിൻ, ആദിശ്രീ, അർണവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേ
തൃത്വംനൽകി.

September 20
12:53 2021

Write a Comment

Related News