SEED News

സഹപാഠികൾക്കു കൈത്താങ്ങായി മാതൃഭൂമി സീഡ് ക്ലബ്ബ്


വീയപുരം: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ സഹപാഠികൾക്കു കൈത്താങ്ങാകുന്നു. സ്‌കൂളിലെ രണ്ടു കുട്ടികളുടെ കുടുംബത്തിനുള്ള ചികിത്സാസഹായം നൽകിയാണ് സീഡ് ക്ലബ്ബ് മാതൃകയായത്. സ്‌കൂളിലെ കുട്ടികളിൽനിന്നു സമാഹരിച്ച തുകയ്ക്കൊപ്പം അധ്യാപകരും രക്ഷാകർത്താക്കളും പ്രവർത്തനത്തിൽ പങ്കാളികളായി. 
കാരുണ്യപുരം എന്നു പേരിട്ട പദ്ധതിക്ക് ആയാപറമ്പ് ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ തുടക്കമായി. സ്‌നേഹവീട്ടിലെ അന്തേവാസികൾക്കൊപ്പം ചെലവഴിക്കുകയും അവർക്കു ഭക്ഷണം നൽകുകയും ചെയ്തു. പ്രഥമാധ്യാപിക ഡി. ഷൈനി, എസ്. ശ്രീലേഖ, പി. മിനിമോൾ, പി.എസ്. സിന്ധുകുമാരി, പി.ടി.എ. അംഗം സുരേന്ദ്രൻ, സീഡ് ക്ലബ്ബ് അംഗങ്ങളായ എം. ഹരിത, എൻ. നാജിയ എന്നിവർ 
പങ്കെടുത്തു.

October 05
12:53 2021

Write a Comment

Related News