SEED News

പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബാരൽ ഫലവൃക്ഷത്തോട്ടം


പുന്നപ്ര: മാതൃഭൂമി സീഡ് മധുരവനം പദ്ധതിയുടെ ഭാഗമായി പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ്‌ സ്കൂൾമുറ്റത്ത് ബാരൽ ഫലവൃക്ഷത്തോട്ടമൊരുക്കി. സമൂഹത്തിന്റെ വിവിധമേഖലകളിലുള്ള നാല്പതുവ്യക്തികൾ ഒരേസമയം നാൽപ്പതു ബാരലുകളിൽ ഫലവൃക്ഷം നട്ട് ഉദ്ഘാടനം നിർവഹിച്ചു. 
 സീഡ് ക്ലബ്ബ്‌ അറ്റ്‌ലാന്റിക് കെമിക്കൽസിന്റെ സഹകരണത്തോടെയാണ് ‘ഭൂമിക’ എന്ന പേരിൽ ഫലവൃക്ഷത്തോട്ടമൊരുക്കിയത്. കഴിഞ്ഞ അധ്യയനവർഷം മാതൃഭൂമി എന്റെ കൃഷിത്തോട്ടം പദ്ധതിയിൽ സജീവമായി പങ്കെടുത്ത കുട്ടിക്കർഷകരെ ചടങ്ങിൽ ആദരിച്ചു. എൺപതുകുട്ടികളാണു പദ്ധതിയിൽ പങ്കെടുത്തത്. 
ജില്ലയിൽ ഒന്നാംസ്ഥാനംനേടിയ ഗൗരി ബിനുവിനെയും മികച്ച പ്രകടനം കാഴ്ചവെച്ച പത്തുകുട്ടികളെയുമാണ് ആദരിച്ചത്. ജനപ്രതിനിധികളായ സജിതാ സതീശൻ, ഗീതാ ബാബു, ആർ. വിനോദ്കുമാർ, പരിസ്ഥിതി പ്രവർത്തകൻ കെ.വി. ദയാൽ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ. ശ്രീരേഖ, പറവൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.കെ. വിശ്വനാഥൻ, സെക്രട്ടറി ഒ. ഷാജഹാൻ, പ്രിൻസിപ്പൽ എ. സുമ, പ്രഥമാധ്യാപിക വി.എസ്. സന്നു, എസ്.എം.സി. ചെയർമാൻ എസ്. രാജേഷ്‌കുമാർ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ എ.എസ്. സിജി തുടങ്ങിയവർ പങ്കെടുത്തു.       

October 05
12:53 2021

Write a Comment

Related News