SEED News

പ്രകൃതി സംരക്ഷണത്തിനു പ്രാധാന്യം നൽകി 'സ്വച്ഛ ഭാരതം' വിദ്യാർഥികളിലേക്ക്



മണപ്പുറം 
സെയ്‌ൻറ്‌ തെരേസാസ് എച്ച്.എസിൽ ഡിജിറ്റൽ പത്രം തുടങ്ങി
പൂച്ചാക്കൽ: പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകി സ്കൂളിൽ ഡിജിറ്റൽ പത്രം തുടങ്ങി. മണപ്പുറം സെയ്‌ന്റ് തെരേസാസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണു സ്വച്ഛ ഭാരതമെന്ന ഡിജിറ്റൽ പത്രം തുടങ്ങിയത്. ഗാന്ധിജയന്തി ദിനത്തിലാണ് ഇതിനു തുടക്കമായത്. ഡിജിറ്റൽ പത്രം തയ്യാറാക്കിയത് ഇവിടത്തെ കുട്ടികളാണ്.
 പ്രകൃതി സംരക്ഷണത്തിനു കുട്ടികൾക്കു പ്രചോദനമേകുന്ന വാർത്തകൾക്കാണു പത്രം പ്രാധാന്യം നൽകുന്നതെന്ന്‌ സ്റ്റുഡന്റ് എഡിറ്റർ അനഘാ രവികുമാർ പറഞ്ഞു. 
പത്രം ആരംഭിക്കുന്നതിനു മുൻപു തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് എഡിറ്റിങ്ങിലും റിപ്പോർട്ടിങ്ങിലും പരിശീലനം നൽകിയിരുന്നു. പ്രകൃതി സംരക്ഷണത്തിന്റെ പാഠം കുട്ടികളിലേക്ക് എത്തിക്കാൻ വിദ്യാലയം പ്രതിജ്ഞാബദ്ധമാണെന്നു വിദ്യാലയത്തിന്റെ മാനേജർ ഫാ. ആന്റോച്ചൻ മംഗലശ്ശേരി പത്രത്തിന്റെ പ്രകാശന കർമം നിർവഹിച്ചുകൊണ്ടു 
പറഞ്ഞു. 
ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക എലിസബത്ത് പോൾ അധ്യക്ഷയായി. സീഡ് അധ്യാപക കോ-ഓഡിനേറ്റർ അയ്യമ്പുഴ ഹരികുമാർ സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ അനഘാ രവികുമാർ നന്ദിയും പറഞ്ഞു. 400-ഓളം കുട്ടികൾ ഒാൺലൈനിലൂടെ ചടങ്ങു വീക്ഷിച്ചു.

October 05
12:53 2021

Write a Comment

Related News