SEED News

വീടിനൊപ്പം ഗ്രാമവും ശുചിയാക്കി ഹരിതാഭം സീഡ് ക്ലബ്ബ്

ചാരുംമൂട്: ഗാന്ധിജയന്തി ദിനത്തിൽ വീടും പരിസരവും ശുചിയാക്കിയതോടൊപ്പം ഗ്രാമവും വൃത്തിയാക്കി പയ്യനല്ലൂർ ഗവ.ഹൈസ്‌കൂളിലെ ഹരിതാഭം സീഡ് ക്ലബ്ബ് പ്രവർത്തകർ. മാതൃഭൂമി സീഡിന്റെ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണു ശുചിത്വം. ഒക്ടോബർ രണ്ടിനു ഗ്രാമശുചീകരണം എന്ന ക്യാമ്പയിൻ സീഡ് ക്ലബ്ബ്‌ ഏറ്റെടുക്കുകയായിരുന്നു. ഇളംപള്ളിൽ പ്രതീക്ഷ ഗ്രന്ഥശാലയുമായി സഹകരിച്ചാണു പയ്യനല്ലൂർ ചന്തയും സ്‌കൂൾ പരിസരവും  വൃത്തിയാക്കിയത്. ഗ്രാമപ്പഞ്ചായത്ത് അംഗം ആർ. രതി ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് അംഗങ്ങൾ, ഗ്രന്ഥശാല പ്രവർത്തകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കാളികളായി.  സീഡ് കോ-ഓർഡിനേറ്റർ എം. സുധീർഖാൻ റാവുത്തർ നേതൃത്വം നൽകി.     

October 07
12:53 2021

Write a Comment

Related News