SEED News

കത്തുകളെഴുതി തപാൽദിനത്തെ സ്വീകരിച്ച് സീഡ് ക്ലബ്ബ് അംഗങ്ങൾ


ആലപ്പുഴ:  അധ്യാപകർക്കു കത്തുകളെഴുതിയും പോസ്റ്റ് ഓഫീസ് സന്ദർശിച്ചും തോണ്ടൻകുളങ്ങര ടൈനി ടോട്സ് ജൂനിയർ സ്കൂളിലെ സീഡ് ക്ലബ്ബ്‌ കൂട്ടുകാർ ലോക തപാൽദിനം വേറിട്ടതാക്കി. അവലൂക്കുന്ന് പോസ്റ്റ്‌ ഓഫീസാണ് കുട്ടികൾ സന്ദർശിച്ചത്. 
കുട്ടികൾക്കായി ഓരോ പ്രവർത്തനങ്ങളും വിശദീകരിച്ച തപാൽജീവനക്കാർ  മധുരം സമ്മാനിക്കാനും മറന്നില്ല. 
അഡ്മിനിസ്ട്രേറ്റർ ജയലക്ഷ്മി ഗിരീശൻ, സീഡ് ടീച്ചർ കോ-ഓർഡിനേറ്റർ ജെസി ആൻറണി, വിദ്യാർഥികളായ ആദിൽ, സൂര്യപ്രഭ, അഭിനവ്, അഖിൽ, ആദിത്യൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി.

October 11
12:53 2021

Write a Comment