തപാൽദിനമാഘോഷിച്ചു മാതൃഭൂമി സീഡ് വിദ്യാർഥികൾ
ചാരുംമൂട്: തപാൽദിനത്തിൽ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു തപാൽവകുപ്പിന്റെ സേവനങ്ങൾ മനസ്സിലാക്കി. തപാൽദിനസന്ദേശം, പാരിസ്ഥിതികപ്രശ്‌നങ്ങൾ, കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറക്കുന്നതിലെ ആശങ്കകൾ എന്നിവ കത്തുകളിലൂടെ കൂട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. തപാൽദിന ക്വിസ്, പോസ്റ്റർ രചന, തപാൽദിന സന്ദേശമുൾക്കൊള്ളുന്ന വീഡിയോ എന്നിവയും തയ്യാറാക്കി.
October 12
12:53
2021