മാതൃഭൂമി സീഡ് പാചകമത്സര വിജയികൾ
പ്രകൃതിസംരക്ഷണത്തിൽ മാത്രമല്ല, പാചകത്തിലും തങ്ങൾ ആർക്കും പിന്നിലല്ലെന്ന് കേരളത്തിലെ സീഡ് വിദ്യാർഥികൾ തെളിയിച്ചു.
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡും ഫെഡറൽ ബാങ്കും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ പാചകമത്സരമായിരുന്നു വേദി.
ആയിരത്തോളം മത്സരാർഥികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 26 പേരാണ് അവസാന റൗണ്ടിൽ പാചകനൈപുണ്യം തെളിയിക്കാനെത്തിയത്. പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
മെയ്ത്ര ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രിഷ്യനിസ്റ്റ് സന്ധ്യ സുരേഷ് മുഖ്യാതിഥിയായിരുന്നു. ഫെഡറൽ ബാങ്ക് തളിപ്പറമ്പ് ബ്രാഞ്ച് ഹെഡ് ബൈജു ജോൺ ആശംസ നേർന്നു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജർ അഞ്ജലി രാജൻ സ്വാഗതം പറഞ്ഞു. സിന്ദൂരി പ്രജീഷ്, പി. സോമശേഖരൻ, ഷൈന രഞ്ജിത്ത് എന്നിവരായിരുന്നു വിധികർത്താക്കൾ.
യു.പി. വിഭാഗം
ഒന്നാം സ്ഥാനം: ദിൽഷ പി.എസ്. (ഐ.ഇ.എസ്. പബ്ലിക് സ്‌കൂൾ, ചിറ്റിലപ്പിള്ളി, തൃശ്ശൂർ)
രണ്ടാം സ്ഥാനം: പവിത്ര എസ്. നാഥ് (ജി.എച്ച്.എസ്. മണ്ണഞ്ചേരി, ആലപ്പുഴ)
മൂന്നാംസ്ഥാനം: ഫാത്തിമ ഹെന്ന (ഇസ്‌ലാഹിയ പബ്ലിക് സ്‌കൂൾ, കോട്ടക്കൽ, മലപ്പുറം)
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിഭാഗം
ഒന്നാംസ്ഥാനം: ബി. അഭിഷേക് (ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി, കാസർകോട്)
രണ്ടാംസ്ഥാനം: ഇ.എസ്. ആദിലക്ഷ്മി (വി.പി.എം.എസ്.എൻ.ഡി.പി.എച്ച്.എസ്. സ്‌കൂൾ, കഴിമ്പ്രം, തൃശ്ശൂർ)
മൂന്നാംസ്ഥാനം: എൻ.ആർ. ജഹനാര (നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി, കോഴിക്കോട്)